Skip to main content

വീണ്ടും ഓര്‍മിക്കാന്‍


മുന്നൊരുക്കം ഇല്ലാതെ വീണ്ടുമൊരു യാത്ര...

കാസർകോട്ടേയ്ക്കുള്ള മെയിൽ കാത്ത് കൊയിലാണ്ടി സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഉദയസൂര്യൻ നെറ്റിയിൽ വന്ന് ചുംബിക്കുന്നുണ്ട്

ഈ യാത്രയും എന്റെ ആയുസ്സിൽ  തുന്നിച്ചേർത്തു വച്ചതാവാം...

തയ്യാറെടുപ്പുകൾ അതിനശേഷം സംഭവിക്കുന്നതാണല്ലോ...

മുൻപരിചയമില്ലാത്ത സ്ഥലത്തേക്കുറിച്ചുള്ള ആകാംഷയൊന്നും എന്നെ വാരിപ്പുണരുന്നില്ല എന്നുള്ളത് യാഥാർത്ഥ്യമാൺ..

ട്രെയിൻ സ്റ്റേഷൻ വിടുംമ്പോയക്കും ഒരു സൈഡ് സീറ്റ് തരപ്പെട്ടു.....

തൂങ്ങി ഉറങ്ങുന്നവർ, ന്യുസ് പേപ്പർ ഒറ്റയടിക്ക് വായിച്ച് അകത്താക്കാൻ വ്യഗ്രത കാട്ടുന്നവർ,

കാപ്പി വിൽപ്പനക്കാർ ,പുസ്തക വിൽപനക്കാർ അങ്ങനെ ട്രെയിനിന്റെ സ്ഥിരം കാഴ്ചകൾ നോക്കിയിരിക്കുമ്പോഴേക്കും 

മഴയ്യിയും പിന്നിട്ട് വണ്ടി

തലശ്ശേരി എത്തിയിരിക്കുന്നു

എന്റെ കൂട്ടുകാരന്റെ  നാട് അവനിപ്പോൾ എന്തെടുക്കയാവും? ജീവിത ബന്ധപാടിൽ തന്റെ ഇടം ചേർത്തു വയ്ക്കാനുള്ള ബന്ധപ്പാടിൽ ആവും...

എന്തായാലും റബ്ബ് അവൻ നല്ലത് വരുത്തട്ടെ

ട്രെയിൻ ലേറ്റ് ആയതു കൊണ്ട് ജുമുഅ നഷ്ടപ്പെടുമോ എന്ന ഉൾഭയം എന്നെ യാത്രയുടെ ഉന്മാദത്തിൽ നിന്ന് പുറകോട്ട് വലിക്കുന്നുണ്ട് 

എന്നു തുടങ്ങിയതാണീ മനുഷ്യന്റെ യാത്രകൾ..

മൺപാതകൾ പിന്നീട്ട് തുരങ്കങ്ങൾ കാർന്ന് തിന്ന് ഹിമ ചുരങ്ങളിൽ ചൂട് പിടിപ്പിച്ച്

മരുഭൂമികൾ താണ്ടി പവ്വതങ്ങൾ കെട്ടിപ്പിടിച്ച്

അകാശങ്ങളെ കിയ്യടക്കി എന്തിൻ ? യാത്രയെന്ന പ്രണയിനിയെ തേടി അടങ്ങാത്ത ജിംജ്ഞാസയുമായി മനഷ്യർ യാത്ര ചെയ്യുന്നു

ആ യാത്രകൾ മനുഷ്യൻ 

അങ്ങ് അകലെ 

ട്രൈ ഗ്രിസിനെയും നൈലിനെയും തണുപ്പ് പെയ്യുന്ന ലണ്ടനിനെയും കറുപ്പിന്റെ പൂന്തോപ്പായ ആഫ്രിക്കയേയും  

ഒന്ന് കണ്ണ് തുറക്കുമ്പോഴേക്കും കിരീടം വീണുപോയ ഫറോവമാരേയും

ഇങ്ങിവിടെ

ചമഞ്ഞ് നിൽക്കുന്ന വയനാടിനെയും

ചീഞ് നാറുന്ന ചുവന്ന തെരുവിനെയും

മഴക്കാടുകൾ അപ്പുറത്തെ ഗോരവനങ്ങളെയും

പുതച്ച് മുടി കിടക്കുന്ന ഊട്ടിയെയും

നവീനതയുടെ കൊടുംകാറ്റിൽ നിലം പരിശായ രാജവംശത്തേയും

പുറം കടലിന്റെ ഭീകരതയും കാണിച്ച് കൊടുത്തു 

കാടു താണ്ടിയവർക്ക് ഔഷധങ്ങളുടെ രഹസ്യം പഠിപ്പിച്ച് കൊടുത്തു 

പ്രാരാബ്ധങ്ങളുടെ  ഭാണ്ഡം കെട്ടിയവർക്ക്

 നിധിയുടെ കലവറ കാണിച്ചു കൊടുത്തു...

സ്ഥലം എത്താറായി എന്ന് അടുത്തുള്ളയാൾ പറഞ്ഞപ്പോൾ ബാഗ് എടുത്ത് ഡോറിനടുത്തേക്ക് പോയി നിന്നു

ബേക്കൽ കേട്ട ദുരെ നിന്ന് മാടി വിളിക്കുന്നുണ്ട് 

ട്രെയിൻ നിർത്താനുള്ള ബന്ധപാടിലാൺ...

യാത്രക്കാരെ ഓരോരുത്തരേയും വകഞ് മറ്റി വേഗം  സ്റ്റേഷന് പുറത്ത് കടന്നു...

ബഹളമയമായ റോഡുകൾ  .. 

പള്ളിക്ക് പുറത്തുള്ള അലങ്കരിച്ച കവാടത്തിന് മുമ്പിൽ ഓട്ടോ ചെന്നെത്തി.


ആത്മിയ ദാഹം തീർക്കാൻ

വിശ്വാസികൾ ഉറുമ്പുകളെപ്പോലെ കുട്ടമായി എത്തുന്ന മാലിക് ദീനാർ (റ അ) മണ്ണിൽ ഞാൻ കാൽ കുത്തി... പൊടിമണ്ണ് ചിതറിയ പാതയിലൂടെ അൽപം നടന്നപ്പോൾ  സകല പ്രൗഡിയോടും കൂടി അണിഞ്ഞൊരുങ്ങി നിൽക്കുന്ന പള്ളി പ്രത്യക്ഷപ്പെട്ടു തുടങ്ങി...

കാലുകൾ തിരക്ക് കൂട്ടുന്നു... ഒറ്റനോട്ടത്തിൽ പള്ളിയുടെ പുറം മോഡി യിലൂടെ ഒന്ന് കണ്ണ് പായിച്ചു.. അംഗസ്നാനം  കഴിഞ്ഞ് അകത്തേക്ക് കയറുമ്പോൾ വാതിലിനടത്ത് നിൽക്കുന്നയാൾ എന്റെ കൈ പിടിച്ച് അത്തറ് പുരട്ടി തന്നു.... പടച്ചവൻ അദ്ദേഹത്തിൻ ഐശ്വര്യം നൽകട്ടെയെന്ന് ഉള്ളകം പ്രാർത്ഥിച്ചു...

ജനനിഭിന്ധമായ അകത്തളം.. ഊദിന്റെ സുഗന്ധം തളം കെട്ടിയ മുസല്ലയിൽ ഇരിക്കുമ്പോൾ മനസ്സ് ചങ്ങലകൾ പൊട്ടിക്കുകയായിരുന്നു.... ശാന്തമായ ചിന്തകൾ ആത്മാവിൽ നോവ് പടർത്തി...

അഹംബോധം ആഴങ്ങളിൽ നിന്ന് കൂടൊയിയുന്നപോലെ

 ചെവികുർപ്പിച്ചാൽ ഇസ്തിങ്ങ്ഫാറിന്റെ വ്യഥകൾ കേൾക്കാം..

 ‎ ആത്മഭാഷണത്തിനു ശേഷം ജുമുഅ പിരിഞ്ഞു..

ദിക്റിന്റെ വാചസ്യം കേട്ട് കോരിത്തരിച്ച പള്ളി ചുവരുകൾ തനിച്ചായി...

ദാഹിച്ച് അവശരായി വന്ന സ്വഹാബാക്കൾക്ക് കുടിക്കാൻ നാട്ടുരാജാക്കന്മാർ ഇളനീർ കൊണ്ടു കൊടുത്തപ്പോൾ ഇത് തങ്ങൾക്ക് അനുവദിക്കപ്പെട്ടതാണോ എന്ന മറു പോദ്യത്തിലൂടെ മനുഷ്യർക്ക് ജീവിതത്തിന്റെ ലക്ഷ്യമെന്തൊണെന്ന് പഠിപ്പിക്കുന്ന ഇസ്ലാം കൊണ്ട് ഒരു ജനതയെ നവീകരിച്ചും  വിശ്വാസ കർമങ്ങൾക്ക് ആരാധനാലയങ്ങൾ പണിത്

കേരളക്കരയിൽ ആത്മീയതയുടെ വിത്ത് പാകിയവരിൽ  പ്രമുഖനായ മാലിക് ദീനാർ (റ അ) ഖബറരികിൽ ചെന്നു സലാം പറഞ്ഞു...

ഒരായുസിന്റെ  ത്യാഗ ചിത്രം ഭാവനയിൽ തെളിഞ്ഞ് വന്നു.... തൊട്ടടുത്ത്

പഴയമയുടെ അപാരത കൊണ്ട് സംബുഷ്ടമായ പഴയ പളളി അതേപടി നിലനിർത്തിയിരിക്കുന്നു.. അസർ ബാങ്ക് വരെ കാഴ്ചകൾ കണ്ട് ചുറ്റുപാടും നടന്നു....

വരി വരിയായി മുൻ സെഫിൽ വന്നിരുന്ന മുതഅല്ലിമീങ്ങൾക്കിടയിൽ ഞാൻ സ്ഥാനം പിടിച്ചു..  അത്ഭുതം കൂറുന്ന കഥകളാൺ പളളികൾക്ക് പറയാനുള്ളത്  ... എത്രയെത്ര തലമുറകൾ നിന്നിൽ വന്ന് ശിരസ് കുനിച്ചു

എത്ര പ്രാർത്ഥനകളുടെ ഈരടികൾ കേട്ടു നിർവ്യതിപൂണ്ടു..

എത്രയെത്ര തൗബയുടെ കണ്ണിർ കണങ്ങൾ നീ ഒളിപ്പിച്ചു വെച്ചു... 

നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും

സാഹ്നം വിരുന്നെത്തിയിരിക്കുന്നു..

കാത്തിരിപ്പിനൊടുവിൽ ഉസ്താദ് വന്നിരിക്കുന്നു..

സിരകളിൽ അഭിലാഷത്തിന്റെ സ്മൃതിയടക്കം

സ്വര സിന്ധമായ ശൈലിയിൽ നിന്ന് ഉതിർന്നു വിയ്യുന്ന മൊഴി മുത്തുകൾ കാതോർത്തു കേട്ടു.. ഉസ്താദ് എന്നെ ഒന്നും പഠിപ്പിച്ചില്ല.. പകരം ഞാൻ ഏറെയും ഉസ്താദിൽ നിന്ന് പഠിക്കുകയായിരുന്നു... എപ്പോയും...

വിടപറയാൻ ഒരുങ്ങുമ്പോൾ  ഖൽബ് അടക്കം പറഞ്ഞു..

"ഈ യാത്ര നിന്റെ തീരുമാനം ആയിരുന്നു "

കണ്ട കാഴ്ചകളിൽ എല്ലാം നീ തന്നെയായിരുന്നു... മുഴുവനും..

നിന്റെ സ്യഷ്ടിപരതയെ അന്വേഷിച്ച് അന്തം വിടാൻ നീ ഒരുക്കുന്ന സംവിധാനമാണ് "യാത്ര" എന്നത് ..അത് നീ തന്നെയാൺ......

                                                                                       VP



Comments

Popular posts from this blog

Brother

    '' Not All The Touches With love ''  AT THE EDGE OF YOUR DREAMS AND THE TEARS OF YOUR FAMILIES NIRBHAYA JISHA JUNKO FURUTA ASIFA BANO SOUMYA ARUNA SHANBAUG SCARLETT KEELING MATHURA SUZETTE JORDAN PRIYADARSHINI MATTOO IMRANA BHANWARI DEVI ANITA COBBY OKSANA MAKAR YELLOW കടലിലേക്കു തള്ളി നിൽക്കുന്ന കറുത്ത പാറക്കൂട്ടങ്ങളിലേക് മത്സര ബുദ്ധിയെന്നോണം തിരമാലകൾ അടിച്ചു കയറുന്നു … ദിശയില്ലാതെ അലസമായി പാറി നടക്കുന്ന കടൽ കാക്കള്‍ മുകളിൽ വെട്ടം വെക്കുന്നുണ്ട് .. മുനമ്പ് പോലെ നിൽക്കുന്ന ഒരു പാറയുടെ അരികിൽ നിന്ന് ഒരാൾ കടലിലേക്കു എടുതു ചാടി.. അങ് കുറച്ചകലെ കരയിൽ നിന്ന് മാറി കടലിലൂടെ ഒരു അഞ്ഞൂറ് മീറ്റർ പോയാൽ തനിച്ചിരിക്കുന്ന ആ ഒറ്റ പാറയെ കാണാം … ദുബായില്‍ എത്തിയതിന്‍റെ ആദ്യ ദിവസങ്ങളില്‍ അവള്‍ സ്ഥിരമായി അവിടെ ചെന്നിരിക്കാറുണ്ടയിരുന്നു ആത്മ വിശ്രമത്തിന്‍റെയും ആഘോഷത്തിന്‍റെയും തീരമായിരുന്നു ആ കടലോരം… വേലിയേറ്റ സമയത്തു ആ പാറ കടലിൽ മുങ്ങി പോകും…എത്ര കാലം ആയിറ്റുണ്ടാകും ആ പറ ഈ ഇരിപ്പ് തുടങ്ങിയറ്റ് ? ചിലപ്പോൾ നൂറ്റാണ്ടുകൾ... യുണൈറ്റഡ് അറബ് എമിറേറ്റിലെ ഒമാൻ ഉൾക്കടലിലെ ഒരു പട്ടണമാണ...

Gaza

പതിവു തെറ്റിക്കാതെ ആ വ്യദ്ധൻ ഇന്നും ഗസാൻ കുന്നുകളിലേക്ക് കയറുകയാൺ.. മുകളിൽ എത്തിയതും വ്യന്ധൻ അവിടമാകെ തിരഞ്  കുറച്ച് ചുള്ളി കൊമ്പുകൾ കൊണ്ടുവന്നു തീ കായ്ക്കാൻ തുടങ്ങി.. രാത്രി വൈകിയിട്ടും ഗസാൻ ചെരുവുകൾ പ്രകാശപൂരിതമാൺ  ഇവിടുത്തുകാർ ഉറങ്ങാറില്ലേ? ഇന്നലെ തോന്നിയ ആ സംശയം ഞാൻ അയാളോട് പങ്ക് വച്ചു്.... തീ ചൂളയ്ക് അപ്പുറം കുറച്ച് മാറി നിന്ന് അയാൾ ഉറങ്ങാനുള തയ്യാറെടുപ്പിലാൺ... ശരിയാൺ യൂസുഫ് അവർ  ഉറങ്ങാറില്ല ,  ഒരു ആയുസു  കൊണ്ട് ശേഖരിച്ചു വെച്ചതെല്ലം ഒരു നിമിഷം കൊണ്ട്  കൈവിട്ടു പോയാൽ പിന്നെ  സങ്കടമല്ല ഭയം മാത്രമാൺ കുട്ടിനുണ്ടാവുക... നിനക്കറിയാമോ?.... ഏറ്റവും ഭയാനകമായ അവസ്ഥ നഷ്ടപ്പെടലല്ല  ഭയം ആണ്.... അത് പിടികൂടിയവർക്ക് എങ്ങനെയാൺ ഉറങ്ങാൻ കഴിയുക ?.... VP