Skip to main content

Posts

Showing posts from August, 2024

Gaza

പതിവു തെറ്റിക്കാതെ ആ വ്യദ്ധൻ ഇന്നും ഗസാൻ കുന്നുകളിലേക്ക് കയറുകയാൺ.. മുകളിൽ എത്തിയതും വ്യന്ധൻ അവിടമാകെ തിരഞ്  കുറച്ച് ചുള്ളി കൊമ്പുകൾ കൊണ്ടുവന്നു തീ കായ്ക്കാൻ തുടങ്ങി.. രാത്രി വൈകിയിട്ടും ഗസാൻ ചെരുവുകൾ പ്രകാശപൂരിതമാൺ  ഇവിടുത്തുകാർ ഉറങ്ങാറില്ലേ? ഇന്നലെ തോന്നിയ ആ സംശയം ഞാൻ അയാളോട് പങ്ക് വച്ചു്.... തീ ചൂളയ്ക് അപ്പുറം കുറച്ച് മാറി നിന്ന് അയാൾ ഉറങ്ങാനുള തയ്യാറെടുപ്പിലാൺ... ശരിയാൺ യൂസുഫ് അവർ  ഉറങ്ങാറില്ല ,  ഒരു ആയുസു  കൊണ്ട് ശേഖരിച്ചു വെച്ചതെല്ലം ഒരു നിമിഷം കൊണ്ട്  കൈവിട്ടു പോയാൽ പിന്നെ  സങ്കടമല്ല ഭയം മാത്രമാൺ കുട്ടിനുണ്ടാവുക... നിനക്കറിയാമോ?.... ഏറ്റവും ഭയാനകമായ അവസ്ഥ നഷ്ടപ്പെടലല്ല  ഭയം ആണ്.... അത് പിടികൂടിയവർക്ക് എങ്ങനെയാൺ ഉറങ്ങാൻ കഴിയുക ?.... VP

HONESTY

ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.... നിങ്ങളോട് മുംമ്പ് എനിക്ക് വെറുപ്പ് തോന്നിയിരുന്നു.. പലരോടും എനിക്ക് വെറുപ് തോന്നിയിരുന്നു. ആ കുട്ടത്തിൽ ഒരാൾ നിങ്ങളും അത്ര മാത്രം പക്ഷെ ഇപ്പോൾ ഞാൻ നിങ്ങളെ സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു... പഴയ വെറുപ്പ് മാറി സ്നേഹമായതൊന്നുമല്ല പണ്ട് വെറുപ്പ് തോന്നിയ വരിൽ ഇഷ്ടം തോന്നിയത് നിങ്ങളോടാണെന്ന് മാത്രം... പണ്ട് തോന്നിയ വെറുപ്പ് സത്യസന്ധമായിരുന്നു ഇപ്പോഴത്തെ സ്നേഹവും അങ്ങനെത്തന്നെ... സത്യസന്ധത നഷ്ടപ്പെടും വരെ നിങ്ങളെ ഞാൻ സ്നേഹിച്ചു കൊണ്ടേയിരിക്കും... അതുവരെ മാത്രം... VP

വീണ്ടും ഓര്‍മിക്കാന്‍

മുന്നൊരുക്കം ഇല്ലാതെ വീണ്ടുമൊരു യാത്ര... കാസർകോട്ടേയ്ക്കുള്ള മെയിൽ കാത്ത് കൊയിലാണ്ടി സ്റ്റേഷനിൽ ഇരിക്കുമ്പോൾ ഉദയസൂര്യൻ നെറ്റിയിൽ വന്ന് ചുംബിക്കുന്നുണ്ട് ഈ യാത്രയും എന്റെ ആയുസ്സിൽ  തുന്നിച്ചേർത്തു വച്ചതാവാം... തയ്യാറെടുപ്പുകൾ അതിനശേഷം സംഭവിക്കുന്നതാണല്ലോ... മുൻപരിചയമില്ലാത്ത സ്ഥലത്തേക്കുറിച്ചുള്ള ആകാംഷയൊന്നും എന്നെ വാരിപ്പുണരുന്നില്ല എന്നുള്ളത് യാഥാർത്ഥ്യമാൺ.. ട്രെയിൻ സ്റ്റേഷൻ വിടുംമ്പോയക്കും ഒരു സൈഡ് സീറ്റ് തരപ്പെട്ടു..... തൂങ്ങി ഉറങ്ങുന്നവർ, ന്യുസ് പേപ്പർ ഒറ്റയടിക്ക് വായിച്ച് അകത്താക്കാൻ വ്യഗ്രത കാട്ടുന്നവർ, കാപ്പി വിൽപ്പനക്കാർ ,പുസ്തക വിൽപനക്കാർ അങ്ങനെ ട്രെയിനിന്റെ സ്ഥിരം കാഴ്ചകൾ നോക്കിയിരിക്കുമ്പോഴേക്കും  മഴയ്യിയും പിന്നിട്ട് വണ്ടി തലശ്ശേരി എത്തിയിരിക്കുന്നു എന്റെ കൂട്ടുകാരന്റെ  നാട് അവനിപ്പോൾ എന്തെടുക്കയാവും? ജീവിത ബന്ധപാടിൽ തന്റെ ഇടം ചേർത്തു വയ്ക്കാനുള്ള ബന്ധപ്പാടിൽ ആവും... എന്തായാലും റബ്ബ് അവൻ നല്ലത് വരുത്തട്ടെ ട്രെയിൻ ലേറ്റ് ആയതു കൊണ്ട് ജുമുഅ നഷ്ടപ്പെടുമോ എന്ന ഉൾഭയം എന്നെ യാത്രയുടെ ഉന്മാദത്തിൽ നിന്ന് പുറകോട്ട് വലിക്കുന്നുണ്ട്  എന്നു തുടങ്ങിയതാണീ മനുഷ്യന്റെ യാത...

കവിത പറയുന്നത്

      മറവി കൊണ്ട് ഉണങ്ങാത്ത മുറിവുകളാണ് ഏറെയും ഉള്ളില്‍       മൗനം കൊണ്ട്‌ വീര്‍പ്പു മുട്ടിയപോഴാണ്‌   വരികള്‍ അത്രയും ഞാന്‍ ചര്ദിച്ചു പുറം തള്ളിയത്     കഥപോല്‍ ഒഴുകാതതാണ്‌ എന്‍ ശാപം എന്ന്…….. കവിത                                                                   VP